01 August, 2025 10:53:11 AM
മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശൂര്‍: മലക്കപ്പാറ ആദിവാസി ഉന്നതിയില്‍ നാലു വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം കുടിലില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറ വീരന്‍കുടി ആദിവാസി ഉന്നതിയില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. ബേബി- രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് കുടിലില്‍ കയറി പുലി കടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി ഓടി മറഞ്ഞു. ചെറിയ പരിക്കുകളോടെ നാലു വയസ്സുകാരന്‍ രാഹുല്‍ രക്ഷപ്പെട്ടു. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.