21 June, 2025 09:27:25 AM
വാല്‍പ്പാറയില്‍ പുലി കടിച്ചു കൊണ്ടുപോയ കുട്ടിയ്ക്കായുളള തിരച്ചില്‍ തുടരുന്നു

തൃശൂര്‍: വാല്‍പ്പാറയിലെ പച്ചമല എസ്റ്റേറ്റില്‍ നിന്ന് പുലി കടിച്ചുകൊണ്ടുപോയ നാല് വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി കടിച്ചെടുത്തുകൊണ്ടുപോയത്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു. പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു.
ഇതിന് മുൻപും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. പ്രതികൂല കാലാവസ്ഥയും തിരച്ചിൽ ദുഷ്കരമാക്കി. ഇന്ന് രാവിലെ തന്നെ തെരച്ചിൽ പുനരാരംഭിച്ചു.