10 October, 2026 06:22:05 PM
തൃശൂരില്‍ പിതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച മകന്‍ തോട്ട പൊട്ടിച്ച് ജീവനൊടുക്കി

തൃശൂര്‍: തൃശൂര്‍ മേലൂരില്‍ പിതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച മകന്‍ തോട്ടപൊട്ടിച്ച് ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദനാണ് മരിച്ചത്. 58 വയസ്സായിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പിതാവിനെ മകന്‍ വെട്ടുകയായിരുന്നു. നന്ദന്റെ വെട്ടേറ്റ പിതാവ് രാമകൃഷ്ണന് ഗുരുതര പരിക്കേറ്റു. ഇയാളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും പിടിച്ചുമാറ്റാന്‍ എത്തിയ അയല്‍വാസിക്കും തോട്ട പൊട്ടിയതില്‍ പരിക്കേറ്റിട്ടുണ്ട്.


