02 November, 2026 07:11:02 PM
കുടുംബവഴക്ക്; വർക്കലയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കുടുബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. സുബിന ആണ് മരിച്ചത്. ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ ആണ് സംഭവം. സുബിനയുടെ ശരീരത്തിൽ ആകെ ആറോളം മുറിവുള്ളതായി കണ്ടെത്തി. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം.


