03 November, 2026 12:45:04 PM
കൊല്ലത്ത് ഭാര്യാമാതാവിനെ മരുമകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം: മകളും ഭർത്താവും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തിയ 65കാരി മരുമകന്റ അടിയേറ്റ് കൊല്ലപ്പട്ടു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശി ശിവനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ശിവൻ ശ്യാമളയെ ആക്രമിച്ചത്.
മകളും ഭർത്താവും തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ എത്തിയപ്പോഴാണ് ശ്യാമളക്ക് നേരെ ആക്രമണം ഉണ്ടായത്. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ശ്യാമളയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലായിരുന്നു പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങി.


