08 October, 2026 10:44:11 AM


ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ: തലയ്ക്ക് ഗുരുതര പരിക്ക്



ആലപ്പുഴ: കായംകുളത്തിനടുത്ത് കൃഷ്ണപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മൂന്നംഗ സംഘം മർദിച്ചു. ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പളനിക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസിന് നേരെയായിരുന്നു ആക്രമണം. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മൂന്ന് ബൈക്കുകളിലായി പിന്തുടർന്നെത്തിയ യുവാക്കൾ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939