11 November, 2026 01:39:56 PM


കൊട്ടിയത്ത് പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് ഗുണ്ടകൾ തട്ടുകട തകർത്തു



കൊട്ടിയം: കൊട്ടിയത്ത്  മാാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം തട്ടുകട അടിച്ചുതകർക്കുകയും തൊഴിലാളിക്കും കടയുടമയ്ക്കും നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജങ്ഷനിൽ ഇന്നലെ വൈകീട്ട് 5.30-ഓടെയാണ് ഈ അതിക്രമം നടന്നത്. ആക്രമണത്തിൽ കടയിലെ തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിക്കുകയും, ഇത് തടയാൻ ശ്രമിച്ച കടയുടമയെ ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്.  

കടയിലെത്തിയ രണ്ടു യുവാക്കൾ പരിപ്പുവട വാങ്ങി കഴിച്ച ശേഷം ഉപ്പില്ലെന്ന് ആരോപിച്ച് തർക്കത്തിലേർപ്പെടുകയായിരുന്നു. കൊല്ലം പള്ളിമുക്ക് സ്വദേശി ജെ. നാസിം (കടയുടമ), തൊഴിലാളി മോഹനൻ എന്നിവർക്കാണ് ഈ ആക്രമണത്തിൽ പരുക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പ്രദേശത്ത് ലഹരി വിൽപ്പനയും ഗുണ്ടാപ്രവർത്തനങ്ങളും നടത്തുന്ന യുവാവും സുഹൃത്തുമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കടയുടമയും തൊഴിലാട്ടിയും കൊട്ടിയം പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299