07 November, 2026 10:52:37 AM
കൊച്ചിയിൽ മർദനമേറ്റ ഡോക്ടർ മദ്യം കൊടുത്ത് നടിയുടെ ബന്ധുവിനെ പീഡിപ്പിച്ചതായി പരാതി

കൊച്ചി: നടിയും നടനുമടക്കം പ്രതിയായ കൊച്ചിയിലെ ഡോക്ടറെ മർദിച്ച കേസിൽ പരാതിക്കാരനായ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ ഗുരുതരമായ പീഡന പരാതി. തന്നെ മദ്യം നൽകി അവശയാക്കിയ ശേഷം ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ കുടുംബ ഡോക്ടറാണ് ഡോ. ജോൺസൺ.
കഴിഞ്ഞ മാസം ഇൻഫോപാർക്കിന് സമീപമുള്ള ഒരു ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. തൻ്റെ ചിത്രങ്ങൾ ഡോക്ടർ പകർത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജോൺസണെ വിവാദത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.


