17 November, 2026 12:37:51 PM


വരാപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിച്ചശേഷം നായയെക്കൊണ്ട് കടിപ്പിച്ചു: ഭർത്താവ് അറസ്റ്റിൽ



എറണാകുളം: വരാപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിക്കുകയും വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് കരിങ്ങാംതുരുത്തിൽ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടിൽ സുനിൽ (58) ആണ് അറസ്റ്റിലായത്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഭർത്താവ് തന്നെ പതിവായി മർദിക്കാറുണ്ടെന്നാണ് ഭാര്യയുടെ പരാതിയിൽ പറയുന്നത്. രണ്ട് ദിവസം മുമ്പ് സുനിൽ ഇവരുടെ മൊബൈൽ ഫോൺ എറിഞ്ഞുതകർത്തിരുന്നു. ക്രൂരമായി മർദിച്ച ശേഷം വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെക്കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951