24 August, 2026 01:27:09 PM


അടൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; പൊലീസുകാരന് ദാരുണാന്ത്യം ‌



അടൂർ: എം.സി.റോഡിൽ അടൂർ വടക്കടത്തുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പോലീസുകാരൻ മരിച്ചു.വടക്കടത്തുകാവ് മൂന്നാം ബറ്റാലിയൻ പോലീസ് ക്യാമ്പിലെ ഹവിൽദാർ കരുനാഗപ്പള്ളി ആലുംകടവ് മരുതൂർകുളങ്ങര സൗത്ത് പുത്തൻപുരയിൽ  എസ്.സച്ചു(44)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.15-ന് വടക്കടത്തുകാവ് ജങ്ഷനിൽ വച്ചാണ് സംഭവം. ഗുരുതര പരിക്കേറ്റ സച്ചുവിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഏഴിന് മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 108