20 August, 2026 10:49:07 AM
പാലക്കാട് നീന്തല്‍ കുളത്തില്‍ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. റിസോർട്ടിൽ കളിക്കുന്നതിനിടെ കുട്ടി കാൽവഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


