15 December, 2025 10:17:05 AM


എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിക്ക് ദിലീപ്; പ്രതിഷേധത്തിന് പിന്നാലെ പരിപാടി മാറ്റി



കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ പ്രതിയായിരുന്ന നടന്‍ ദിലീപിനെ മാറ്റി. കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനമാണ്
ദിലീപ് നിര്‍വഹിക്കേണ്ടിയിരുന്നത്. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്. നാളെ വൈകുന്നേരം 6.30-നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K