08 December, 2025 01:51:59 PM


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്: പരാതിക്കാരി മൊഴി നൽകി



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പീഡന കേസിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി പരാതിക്കാരിയായ പെൺകുട്ടി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി വ്യക്തമാക്കി. പരാതിക്കാരി ഡിജിറ്റൽ തെളിവുകളും കൈമാറി. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും പരാതിക്കാരിയുടെ മൊഴി. ഐജി ജി പൂങ്കുഴലി നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങളാണ് മൊഴിയിലുള്ളത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോയി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ച പോലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ സമർപ്പിച്ചു. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയെന്നും മൊഴിയിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ ഭായമാണെന്നും കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അതിജീവിത അന്വേഷണ സംഘത്തോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നു. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചു. മാനസികമായും ശാരീരികമായും തകർന്ന് പോയി എന്നും അതിജീവിത പറയുന്നു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ ആയി രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നുവെന്നും മൊഴി വിവരത്തിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942