15 November, 2025 01:14:39 PM


സീറ്റ് ലഭിച്ചില്ല; തൃശൂരിൽ കോൺഗ്രസ് കൗൺസിലർ രാജിവച്ചു



തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി രാജിവച്ചു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജി. 

അഞ്ചുവർഷമായി കുരിയച്ചിറ കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു നിമ്മി. കോർപ്പറേഷനിൽ എത്തി ഇവർ രാജിക്കത്ത് സമർപ്പിച്ചു. ഇത്ര കാലം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു വന്നിരുന്ന തന്നെ കോൺഗ്രസ് ചതിച്ചുവെന്നും, തന്നെ പരിഗണിക്കാതെ പുറത്ത് നിന്നും സ്ഥാനാർത്ഥിയെ ഇറക്കിയെന്നും അവർ പറഞ്ഞു. 9 വർഷക്കാലമായി കേൺഗ്രസിൽ പ്രവർത്തിച്ചിട്ടും പാർട്ടിയുടെ പരിഗണന ലഭിച്ചില്ലെന്നും മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ അവർ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920