12 November, 2025 07:41:11 PM


തമ്മിലടിച്ച് ഇൻഫ്ലുവൻസർ ദമ്പതികൾ; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു



തൃശൂർ: ഭാര്യാഭർതൃ ബന്ധത്തിലെ തകർച്ചകൾ പരിഹരിച്ച് നിരവധി കുടുംബങ്ങളെ ഒന്നിപ്പിച്ച ക്രിസ്ത്യൻ സുവിശേഷകരും ജീവകാരുണ്യ പ്രവർത്തകരുമായ മാരിയോ ജോസഫ്- ജിജി മാരിയോ ദമ്പതിമാർ തമ്മിലടിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ചാലക്കുടിയിലെ 'ഫിലോക്കാലിയ ഫൗണ്ടേഷൻ' നടത്തിപ്പുകാരാണ് ഇരുവരും.  

9 മാസമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഈ പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാനായി ജിജി, മാരിയോയെ കാണാൻ എത്തിയപ്പോഴാണ് അദ്ദേഹം അക്രമാസക്തനായതെന്നാണ് പരാതിയിൽ പറയുന്നത്.വഴക്കിനിടെ മാരിയോ, ടി വി സെറ്റ് അപ് ബോക്സ് എടുത്ത് ജിജിയുടെ തലയ്ക്ക് അടിച്ചു. ജിജിയുടെ കൈകളിൽ കടിച്ചു പരിക്കേൽപ്പിച്ചു. മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ജിജിയുടെ 70,000 രൂപയുടെ മൊബൈൽ ഫോൺ അടിച്ച് തകർത്തുവെന്നും പരാതിയില്‍ പറയുന്നു.

പുരുഷൻ തന്റെ ഭാര്യയെ തന്നേപ്പോലെ സ്നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫും, ഭാര്യ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും തമ്മിൽ നടന്ന അക്രമാസക്തമായ വഴക്കിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായ ഇൻഫ്ലുവൻസർ ദമ്പതികൾ ദാമ്പത്യ തകർച്ച നേരിടുന്ന നിരവധി പേർക്ക് കൗൺസിലിംഗ് നൽകി പ്രശസ്തരാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K