07 November, 2025 01:03:07 PM


തൃശൂരിൽ ചുറ്റികകൊണ്ട് ഡിവൈഡർ തല്ലിത്തകർത്ത് അനിൽ അക്കര



തൃശൂർ: പിഡബ്ല്യുഡി റോഡിൽ യൂ ടേൺ അടച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനപാതയിലെ ഡിവൈഡർ തല്ലിത്തകർത്ത് മുൻ എംഎൽഎ അനിൽ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെ ഡിവൈഡർ തല്ലിപ്പൊളിക്കുകയായിരുന്നു. തൃശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിൻ്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യൂടേൺ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിൽ അക്കരയുടെ നടപടി. അവിടെ ഉണ്ടായിരുന്ന പണിക്കാരുടെ കൈയിൽ നിന്നും ചുറ്റിക വാങ്ങി അനിൽ അക്കര ഡിവൈഡർ തല്ലി തകർക്കുകയായിരുന്നു. വിഷയത്തിൽ ജില്ലാ കളക്ടർക്ക്‌ ഉൾപ്പെടെ അനിലക്കര പരാതി നൽകിയിരുന്നുവെങ്കിലും യൂ ടേൺ അടയ്ക്കുകയായിരുന്നുവെന്ന് അനിൽ അക്കര ആരോപിച്ചു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K