31 October, 2025 04:57:46 PM
പരമ്പരാഗത പരസ്യ മേഖലയുടെ ഇന്നത്തെ പ്രസക്തി; സൗഹൃദ സംവാദം സംഘടിപ്പിച്ചു

തൃശൂർ: കെ ത്രി എ തൃശ്ശൂർ - പാലക്കാട് സോൺ പരമ്പരാഗത പരസ്യ മേഖലയുടെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ സൗഹൃദ സംവാദം സംഘടിപ്പിച്ചു. ചടങ്ങിൽ കെ.പി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വള്ളൂരിനെ അനുമോദിച്ചു. കെ ത്രി എ മുൻ സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പില, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് പി.എം. മുകുന്ദൻ എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. തോമസ് പാവറട്ടി, ജോൺസ് പോൾ വളപ്പില, കെ.ആർ.ഉണ്ണികൃഷ്ണൻ, അരുൺകെ.അരവിന്ദ്,സുനിൽ.പി, ദിലീപ് ജോർജ്ജ്, ലിയോ വളപ്പില, പി.എ.കബീർ, കെ.ആർ.മധു, ബിജു ബാലകൃഷ്ണൻ, സെക്രട്ടറി ജോസൻ തേറാട്ടിൽ, എച്ച്.കൈലാസ് എന്നിവർ പ്രസംഗിച്ചു.




