28 October, 2025 12:49:16 PM


കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു



തൃശൂര്‍: പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തൃശൂര്‍ തെക്കേപ്പുറത്തെ കെട്ടുതറിയിൽ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞത്‌. ഏറെനാളായി അസുഖം ബാധിച്ച്‌ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുൻപ്‌ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അവശനിലയിലായിരുന്നു കൊമ്പൻ. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. കുറച്ചുനാളുകളായി എരണ്ടക്കെട്ട് ഉൾപ്പെടെയുള്ള അസുഖങ്ങളുമായി ആന രോഗാവസ്ഥയിലായിരുന്നു. അവസാന നാളുകളിൽ മരുന്നുകളോടും കാര്യമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ചെരിഞ്ഞത്. കുന്നംകുളം സ്വദേശി കൊണാർക്ക് ബിനോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957