26 October, 2025 10:42:59 AM
സസ്‌പെന്‍ഷനിലായിരുന്ന വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ജീവനൊടുക്കി

തിരുവനന്തപുരം: സസ്‌പെന്‍ഷനിലിരിക്കെ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അനില്‍ കുമാര്‍ ജീവനൊടുക്കി. വെള്ളനാട് ബാങ്ക് മുൻ സെക്രട്ടറി അമ്പിളി എന്ന അനിലാണ് ജീവനൊടുക്കിയത്. ബാങ്കിന് ഒരു കോടി രൂപയുടെ ബാധ്യത വരുത്തി എന്നാരോപിച്ചാണ് അനിലിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തത്. കോണ്‍ഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ബാങ്കാണ് വെള്ളനാട് സഹകരണ ബാങ്ക്. ബാങ്കിന് ബാധ്യത വരുത്തിയെന്ന ആരോപണത്തിന് പിന്നാലെ അനില്‍ കുമാറിനെതിരെ നടപടിയെടുക്കുകയായിരുന്നു. വെള്ളനാട് സഹകരണ ബാങ്കിന് ബാധ്യത വരുത്തിവച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന വെള്ളനാട് ശശിയെ പുറത്താക്കിയിരുന്നു. ശശി പിന്നീട് സിപിഐഎമ്മില്‍ ചേരുകയായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയില്‍ അനില്‍ കുമാര്‍ മാനസിക സമ്മര്‍ദത്തിലായിരുന്നു.




