25 October, 2025 03:18:52 PM
തൃശൂരിൽ ടോറസ് ലോറി കയറി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ചെറുവട്ടത്ത് ഉബൈദിൻ്റെ ഭാര്യ സെബീന (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഭാഗത്തേയ്ക്ക് വരികയായിരുന്നു സ്കൂട്ടർ പെട്ടന്ന് സ്കിഡ് ആയതിനേതുടർന്ന് മറിയുകയായിരുന്നു. സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു വീട്ടമ്മ റോഡിൽ വീഴുകയും ഇവരുടെ ദേഹത്ത് കൂടി ടോറസ് ലോറി കയറി ഇറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആംബുലൻസിൽ വലപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




