24 October, 2025 11:15:24 AM
അതിരപ്പിള്ളിയിൽ തമിഴ്‌നാട് സ്വദേശികളായ ബൈക്ക് യാത്രികർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന

തൃശൂര്‍: അതിരപ്പിള്ളി റൂട്ടില്‍ വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാര്‍. തമിഴ്‌നാട് സ്വദേശികളായ ബൈക്ക് യാത്രികരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന വനം വകുപ്പിന്റെ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് സംഭവം. അതിരപ്പിള്ളി മലക്കപ്പാറ പാതയില്‍ പോത്തുപാറ ഉന്നതിക്ക് സമീപമാണ് ബൈക്ക് യാത്രികര്‍ ആനയെ പ്രകോപിപ്പിച്ചത്. റോഡില്‍ കയറാതെ ഒതുങ്ങിനിന്ന ആനയെ കണ്ട ബൈക്ക് യാത്രികര്‍ ആനക്കരകിലെത്തി പ്രകോപിപ്പിക്കുകയായിരുന്നു. പിന്നീട് ആന ബൈക്ക് യാത്രികരെ ഓടിച്ചു.




