22 October, 2025 06:18:52 PM
തൃശ്ശൂരിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവ് ജീവനൊടുക്കി

തൃശ്ശൂർ: തൃശ്ശൂരിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി ചെമ്മക്കുന്നിൽ ലിന്റോയെ (40) ആണ് വീടിന്റെ ടെറസ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇയാൾ ടിപ്പർ ലോറി ഡ്രൈവറാണ്. വെട്ടുകേസിലെ പ്രതിയുടെ സുഹൃത്തായിരുന്നു ലിന്റോ. പ്രതിയെ കണ്ടെത്താനായി ലിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു വിട്ടത്. പൊലീസിന്റെ സമ്മർദ്ദം മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.




