11 October, 2025 09:36:00 AM
തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്‍റ് പദ്മകുമാറിനെ കെ3എ ആദരിച്ചു

തൃശൂർ: തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സി.പദ്മകുമാറിനെ കെ3എ ആദരിച്ചു. കെ3എ തൃശൂർ- പാലക്കാട് സോൺ നടത്തിയ കുടുംബ സംഗമത്തിൽ സോൺ പ്രസിഡന്റ് പി. എം. മുകുന്ദനും മുൻ സംസ്ഥാന പ്രസിഡണ്ട് ജെയിംസ് വളപ്പിലയും ചേർന്നാണ് പദ്മകുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചത്.
സെക്രട്ടറി ജോസൻ തേറാട്ടിൽ, തോമസ് പാവറട്ടി, ബിജു ബാലകൃഷ്ണൻ, മുഹമ്മദ് അഷറഫ്, മധു ജെ. പി, ദേവൻ നായർ, പി.എ.കബീർ, സുനിൽ കുമാർ. പി. എന്നിവർ പ്രസംഗിച്ചു.