10 October, 2025 12:51:54 PM
തൃശൂരിൽ കൈവിലങ്ങുമായി ലഹരി കേസ് പ്രതി പൊലീസിനെ തള്ളിയിട്ടോടി

തൃശൂർ: തൃശൂരിൽ കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു. ലഹരിക്കേസിലെ പ്രതി ചേർപ്പ് സ്വദേശി ജിനോ ജോസ് (28)ആണ് രക്ഷപ്പെട്ടത്. ലഹരിക്കേസിൽ വീടിനു സമീപത്തു നിന്ന് പ്രതിയെ ആദ്യം പിടികൂടിയത്. വിലങ്ങ് വച്ച ശേഷം പൊലീസിനെ തള്ളിയിട്ട് ജിനോ ഓടുകയായിരുന്നു. ജിനോയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.