09 October, 2025 04:04:38 PM
കൊടുങ്ങല്ലൂരിൽ വീടിൻ്റെ അടുക്കള വാതിൽ കുത്തി തുറന്ന് മോഷണം; 3 പവൻ സ്വർണം കവർന്നു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറുടെ വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. ടികെഎസ് പുരം തിരുമുപ്പത്ത് റോഡിൽ ആലിങ്ങപ്പൊക്കം ആനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങളും മുന്നൂറ് രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു. മോഷണം നടക്കുമ്പോൾ ആനന്ദന്റെ അമ്മ അംബുജാക്ഷിയും ഭാര്യ സ്മിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.