25 September, 2025 01:24:40 PM


തൃശ്ശൂരിൽ കൂടെ താമസിച്ചിരുന്ന യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി കീഴടങ്ങി



തൃശൂര്‍: യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി. ഇന്ന് പുലര്‍ച്ചയാണ് ഇയാള്‍ തൃശ്ശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മുളങ്കുന്നത്തുകാവ് സ്വദേശി 26 വയസ്സുള്ള ശാര്‍മിളയെയാണ് ഇയാള്‍ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശാര്‍മിളയെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അമല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.

അടാട്ടെ സ്വകാര്യ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും ഫ്‌ലാറ്റില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന.  ആക്രമണത്തിന് ശേഷം മാര്‍ട്ടിന്‍ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ വച്ച് മട്ടന്നൂര്‍ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂര്‍ പുറ്റേക്കര സ്വദേശി മാര്‍ട്ടിന്‍ ജോസഫ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K