22 September, 2025 09:39:22 AM


മരണ വീട്ടിൽ കയറി ആക്രമണം; തൃശൂരിൽ വനിതാ ഗുണ്ടകളെ കാപ്പചുമത്തി നാടുകടത്തി



തൃശൂർ: മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തെയ്ക്ക് നാടുകടത്തി പൊലീസ്. കരയാമുട്ടം ചിക്കവയലിൽ സ്വാതി(28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്. ഇരുവരും വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

മറ്റ് കുറ്റക്യത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി കഴിഞ്ഞ ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി വൈ എസ് പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവായിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് മരണ വീട്ടിൽ കയറി ഇവർ ആക്രമണം നടത്തിയത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പിഎസ് നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K