16 September, 2025 09:55:46 AM


കളിയാക്കിയതിനെ ചൊല്ലി തര്‍ക്കം; കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി



കുന്നംകുളം: കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവേഴ്‌സ് തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരുക്കേറ്റു. പാലപ്പെട്ടി അല്‍ഫാസ ആംബുലന്‍സ് ഡ്രൈവര്‍ അണ്ടത്തോട് വീട്ടില്‍ ഹനീഫക്കാണ് പരുക്കേറ്റത്. അണ്ടത്തോട് മുസ്തഫ ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് ഡ്രൈവര്‍ നിസാറാണ് ആക്രമിച്ചതെന്ന് ഹനീഫ പറഞ്ഞു. ഇന്നലെ രാത്രി കുന്നംകുളം മലങ്കര ആശുപത്രിയില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതേതുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഏഴരയോടെയാണ് ആക്രമണം നടക്കുന്നത്. സംഘര്‍ഷം നടക്കുന്ന സമയത്ത് ആംബുലന്‍സിനുള്ളില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. രോഗികള്‍ ഇരിക്കെ ആംബുലന്‍സ് നിര്‍ത്തുകയും ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഹനീഫയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915