03 July, 2025 09:51:36 AM


ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി; രണ്ട് മരണം, 43 പേര്‍ക്കായി തിരച്ചില്‍



ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം. 53 യാത്രക്കാരും 12 ജീവനക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 20 പേരെ രക്ഷപ്പെടുത്തി. 43 പേരെ കാണാനില്ല. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രക്ഷപ്പെട്ടവരില്‍ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു. രണ്ട് നൗകകളും രണ്ട് മറ്റ് ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. രക്ഷപ്പെട്ടവരില്‍ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു. രണ്ട് നൗകകളും രണ്ട് മറ്റ് ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കെഎംപി തുനു പ്രഥമ ജയ എന്ന ബോട്ടാണ് ജാവയിലെ കെതാപാങ് തീരത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തീരത്തേക്കുള്ള യാത്രയ്ക്കിടെ മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് അപകടം.









Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914