11 November, 2025 06:25:52 PM


പാകിസ്ഥാനിൽ ചാവേറാക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്



ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചാവേറാക്രമണം. സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദ് ജുഡീഷ്യല്‍ കോംപ്ലക്‌സിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. കോംപ്ലക്‌സിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ആക്രമണമുണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് നിന്നും ആറ് കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946