08 January, 2026 10:58:57 AM
ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. അസീസുർ റഹ്മാൻ മുസാബിർ ആണ് മരിച്ചത്. ബിഎൻപി സ്വെച്ചസേബക് ദളിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. കർവാൻ ബസാറിന് സമീപം അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് അക്രമം. ഡിസംബർ 12 ന്, ഇന്ത്യാ വിരുദ്ധ നേതാവായ ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം ബംഗ്ലാദേശിൽ വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് ഉള്ളത്. ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
അക്രമ സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.



