10 December, 2025 09:10:16 AM
ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 22 പേർ മരിച്ചതായി റിപ്പോർട്ട്

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 22 പേർ മരിച്ചതായി റിപ്പോർട്ട്. ജക്കാർത്തയിലാണ് സംഭവം. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു സ്വകാര്യ കമ്പനിയുടെ ഏഴുനില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. ഒന്നാമത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് പൊടുന്നനെ തീപടരുകയായിരുന്നു. നിരവധി തൊഴിലാളികൾ ജനൽ വഴി ചാടിയും മറ്റും രക്ഷപ്പെട്ടത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ സ്ഥലത്ത് എത്തിയത്.



