17 November, 2025 10:05:42 AM
ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി; 40 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

സൗദി: സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 40 പേർ മരിച്ചതായി റിപ്പോർട്ട്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് ആണ് അപകടം. ബസ്സിലുണ്ടായിരുന്നത് 43 ഹൈദരാബാദ് സ്വദേശികളെന്നാണ് വിവരം. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകും വഴിയാണ് അപകടം.



