12 September, 2025 09:03:20 PM


സുശീല കര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകും



കാഠ്മണ്ഡു:  സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കും.ഇന്ന് 9 മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപോര്‍ട്ട്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ പാര്‍ലമെന്റ് പിരിച്ചുവിടും. നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ആദ്യ വനിതയാണ് സുശീല കര്‍ക്കി.പ്രതിഷേധക്കാര്‍ നടത്തിയ വെര്‍ച്വല്‍ യോഗത്തിന് പിന്നാലെയാണ് സുശീല കര്‍ക്കിയുടെ പേര് ഉയര്‍ന്നുവന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914