23 October, 2025 10:29:51 AM
ദുബായില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ മലയാളി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ദുബായ്: ദുബായില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ മലയാളി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ കുന്നംകുളം സ്വദേശി വൈഷ്ണവ് കൃഷ്ണകുമാര്‍ (18) ആണ് ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിബിഎ മാര്‍ക്കറ്റിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. മരണകാരണം സംബന്ധിച്ച് ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണ്. 2024-ലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ 97.4% മാര്‍ക്ക് നേടിയ വൈഷ്ണവിന് ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. വി ജി കൃഷ്ണകുമാര്‍- വിധു കൃഷ്ണകുമാര്‍ ദമ്പതികളുടെ മകനാണ്. സഹോദരി- വൃഷ്ടി കൃഷ്ണകുമാര്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.