20 December, 2025 12:38:21 PM


ഷാർജയിൽ കനത്ത മഴക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു



ഷാർജ: ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റിയതായി പൊലീസ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കനത്ത മഴയ്ക്കും ഇടിമിന്നലിനും പിന്നാലെയായിരുന്നു അപകടം ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928