26 December, 2025 10:55:13 AM
ടൊറൻ്റോ യൂണിവേഴ്സിറ്റിക്ക് സമീപം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു

ടൊറൻ്റോ: ടൊറൻ്റോ സർവകലാശാലയിലെ സ്കാർബറോ കാമ്പസിന് സമീപം 20 വയസുള്ള ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഡോക്ടറൽ വിദ്യാർഥിയായ ശിവങ്ക് അവസ്തിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ശിവങ്കിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തുന്നതിന് മുമ്പ് പ്രതി പ്രദേശത്ത് നിന്നും കടന്നു കളഞ്ഞു.



