01 January, 2026 09:55:43 AM


പുതുവത്സരാഘോഷത്തിനിടെ ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത



ടോക്യോ: പുതുവത്സരാഘോഷത്തിനിടെ ജപ്പാനില്‍ ശക്തമായ ഭൂചലനം. ജപ്പാന്റെ കിഴക്കന്‍ നോഡ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 19.3 കി.മി ആഴത്തിലാണ് ഭൂചലന പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. സുനാമി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും, എന്നാല്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ജപ്പാന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡിസംബര്‍ എട്ടിന് ജപ്പാനിലെ സെര്‍ജിയോണില്‍ 7.5 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. ഭൂചലനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. 90,000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. നവംബര്‍ 30 ന് 5.6 തീവ്രതയുള്ള ഭൂചലനവും ജപ്പാനില്‍ അനുഭവപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305