15 December, 2025 07:23:07 PM
ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും ഭാര്യ മിഷേലും കൊല്ലപ്പെട്ട നിലയിൽ

ലോസ് ആഞ്ചലസ്: എ ഫ്യു ഗുഡ്‌മെൻ, വെൻ ഹാരി മീറ്റ് സാലി, ഫ്‌ളിപ്പ്ഡ് തുടങ്ങിയ ക്ലാസിക്ക് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകൻ റോബ് റെയ്‌നറിനെയും ഭാര്യ മിഷേല്‍ റെയ്‌നറിനെയും മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ചലസിലുള്ള വീട്ടിൽ നടനും, സാമൂഹിക പ്രവർത്തകനും കൂടിയായ റോബ് റെയ്നറിനറിനെയും (78) മിഷേൽ റെയ്നറിനെയും കണ്ടെത്തിയ പോലീസിന്റെ മൊഴി നടന്നത് കൊലപാതകം ആവാമെന്നാണ്.
ഞായറാഴ്ച കണ്ടെത്തിയ മൃതദേശങ്ങളിൽ കുത്തേറ്റ പാടുകളുണ്ട് എന്നും വിഷയത്തിൽ പോലീസ് സംഘം റെയ്നർ കുടുംബാംഗങ്ങളിലൊരാളെ ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. റോബ് റെയ്‌നറിന്റെ രണ്ടാമത്തെ മകൻ നിക്കിനെയാണ് സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യുന്നത് എന്നും നിക്ക് ഏറെ കാലങ്ങളായി മയക്കുമരുന്ന് ഉപയോഗത്താൽ ചികിത്സയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.



