21 November, 2025 06:31:30 PM
പാകിസ്താനിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി; 15 തൊഴിലാളികൾ മരിച്ചു

ഫൈസലാബാദ്: പാകിസ്താനിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി.15 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്ക്. ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലാണ് സ്ഫോടനം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.ഫാക്ടറി മാനേജരെ അറസ്റ്റ് ചെയ്തതായും സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ട ഫാക്ടറി ഉടമയെ തിരയുന്നതായും പൊലീസ് പറഞ്ഞു.
സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഫാക്ടറിയിൽ തീപിടുത്തമുണ്ടായി, പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായി പ്രാദേശിക ഭരണാധികാരി രാജാ ജഹാംഗീർ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അസ്ലം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാൻ അധികാരികളോട് ഉത്തരവിടുകയും ചെയ്തു.



