22 June, 2025 08:10:58 PM


ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി



ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി. ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ട വിമാനമാണ് റിയാദില്‍ ഇറക്കിയത്. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ആരോ ശുചിമുറിയിലെ ടിഷ്യൂ പേപ്പറില്‍ എഴുതി വെച്ചതായിരുന്നു അടിയന്തര ലാന്‍ഡിംഗിന് കാരണമായത്.

ലണ്ടന്‍-ഡല്‍ഹി എഐസി 114 വിമാനത്തിലായിരുന്നു. ബോംബ് ഭീഷണിയുണ്ടായത്. ശുചിമുറിയിലെ ടിഷ്യുവിലെ ബോംബ് വെച്ചിട്ടുണ്ടെന്ന വിവരം കണ്ടെത്തിയതിന് പിന്നാലെ വിമാനം റിയാദില്‍ ലാന്‍ഡ് ചെയ്തു. യാത്രക്കാരെ കൊണ്ട് ലഗേജുകള്‍ എടുക്കാന്‍ അനുവദിക്കാതെയാണ് പരിശോധന ആരംഭിച്ചത്. പരിശോധന പൂര്‍ത്തിയായാല്‍ വിമാനം യാത്ര തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K