20 June, 2025 01:02:33 PM
ക്രെഡായ് തൃശൂർ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

തൃശൂർ: ക്രെഡായ് തൃശൂർ ചാപ്റ്ററിലെ പുതിയ മാനേജിംഗ് കമ്മിറ്റി ടീമിന്റെ സ്ഥാനാരോഹണ ചടങ്ങ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. എ എ അബ്ദുൾ ലത്തീഫ് (പ്രസിഡന്റ്), എം എ മെഹബൂബ് (വൈസ് പ്രസിഡന്റ്), ആർ കാർത്തിക് (സെക്രട്ടറി), എ രാജൻ (ജോയിന്റ് സെക്രട്ടറി), അബു ഫർസാദ് (ട്രഷറർ), രാജീവ്, ജോർജ് ജോൺ, സി ശ്രീരാംഗ്, ചെറിയാൻ ജോൺ, കെ എ പദ്മകുമാർ, കെ മധുസൂദനൻ, സി ആർ രാമദാസ് (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരാണ് ഭാരവാഹികൾ.