22 May, 2025 03:58:58 PM


മരടിൽ അസം സ്വദേശികളുടെ മകളെ കാണാനില്ലെന്ന് പരാതി



കൊച്ചി: എറണാകുളത്തു പെൺകുട്ടിയെ കാണാനില്ലെന്നു പരാതി. സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15) കാണാനില്ലെന്നാണ് പരാതി. കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് എത്തിയത്. സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരം കിട്ടുന്നവർ മരട് പൊലീസിൽ അറിയിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K