07 May, 2025 11:51:33 AM
'അമ്മയുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടി, രാജ്യം തിരിച്ചടിച്ചതിൽ അഭിമാനം'- ആരതി

കൊച്ചി: പഹൽഗാം ആക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ വേളയിൽ പ്രതികരണവുമായി കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി. അഭിമാന നിമിഷമെന്നും അമ്മയുടെ സിന്ദൂരം മായിച്ചതിനുള്ള മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു. ദുഃഖത്തിന്റെ ഈ നിമിഷത്തിൽ ഇന്ത്യ നൽകിയ തിരിച്ചടി ആശ്വാസകരമാണെന്നും ആരതി പറഞ്ഞു.
ഞങ്ങളുടെ നഷ്ടം നികത്താനാവാത്തതാണന്നും പാകിസ്ഥാനെതിരായ ഇന്ത്യയുടെ നടപടിയിൽ വളരെ അഭിമാനിക്കുകയും വികാരഭരിതരാകുകയും ചെയ്യുന്നുവെന്ന് ആരതി. താനെന്റെ രണ്ട് കൈകളും കൂപ്പി നമ്മുടെ പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുന്നുവെന്നും ഇങ്ങനെ ഒരു വാർത്തയാണ് പ്രതീക്ഷിച്ചിരുന്നത്. വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ഈ നിമിഷത്തിൽ ഇന്ത്യൻ പൗര ആയതിൽ വളരെയധികം അഭിമാനിക്കുന്നുവെന്നും ആരതി പ്രതികരിച്ചു.
പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സംയുക്ത സൈനിക ആക്രമണത്തിലൂടെയാണ് തിരിച്ചടി നൽകിയത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നു സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.