06 May, 2025 12:30:56 PM
'ദീപാ ദാസ് മുൻഷിയെ മാറ്റണം'; ആവശ്യം ഉന്നയിച്ച് സുധാകരപക്ഷം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചർച്ചകൾക്കിടെ കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുൻഷിക്ക് നേരെ തിരിഞ്ഞ് കെ സുധാകരൻ പക്ഷം. ഈ പ്രതിസന്ധി എല്ലാം ഉണ്ടാക്കിയത് ദീപാ ദാസ് മുൻഷി ആണെന്നും അവരെ ഉടനെ ചുമതലയിൽ നിന്നും മാറ്റണമെന്നുമാണ് സുധാകരൻ പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. സുധാകരനെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഹൈക്കമാൻ്റ് ആണെന്നും സുധാകരൻ പക്ഷം പരാതിപ്പെട്ടിട്ടുണ്ട്.