02 July, 2026 07:00:24 PM


ഇടുക്കി മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു, വിദഗ്ധ ചികിത്സ കിട്ടിയില്ലെന്ന് പരാതി



ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിലെ ഓഫീസ് ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പ്രൗഡിക്കോണം സ്വദേശി ബിനു എസ്. ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജ് ഓഫീസിലെ ക്ലർക്കായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനെ തുടർന്നാണ് ജീവനക്കാരൻ മരണപ്പെട്ടതെന്ന ഗുരുതരമായ ആക്ഷേപവുമായി നാട്ടുകാരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

പനി ബാധിച്ചതിനെ തുടർന്ന് ബിനു ഇന്ന് രാവിലെ ആശുപത്രിയിൽ എത്തി മരുന്ന് വാങ്ങിയിരുന്നു. തുടർന്ന് തിരികെ തന്റെ താമസസ്ഥലത്ത് എത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിവരം മറ്റ് ജീവനക്കാരെയും ആശുപത്രി അധികൃതരെയും അറിയിച്ചതിനെ തുടർന്ന് സഹപ്രവർത്തകർ അതിവേഗം താമസസ്ഥലത്ത് ഓടിയെത്തുകയും ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപ് വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307