01 July, 2026 01:03:29 PM
മരുന്ന് മാറി നൽകി; കോഴിക്കോട് ചികിത്സയിലായിരുന്ന രോഗി മരിച്ചു

കോഴിക്കോട്: നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. കോഴിക്കോട് കല്ലാച്ചി സ്വദേശി ചന്ദ്രനാണ് മരിച്ചത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധികൃതർ ചന്ദ്രന് മരുന്ന് മാറി നൽകുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.




