25 June, 2026 10:39:15 AM
സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി

കൊച്ചി:സിഎംആർഎൽ- എക്സാ ലോജിക് സാമ്പത്തിക ഇടപാട്കേസിൽ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി. ഈ മാസം 29ന് ഹാജരാകാനായിരുന്നു നിർദേശിച്ചിരുന്നത്. ഇഡി വിളിച്ച് വരുത്തിയതെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് ഇഡി വീണയെ ചോദ്യം ചെയ്യുന്നത്. എസ്എഫ്ഐഒ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. വീണ ടിയെ അടുത്തഘട്ടത്തിൽ ചോദ്യം ചെയ്യുക എസ്എഫ്‌ഐഒ കൈമാറിയ രേഖകൾ മുൻ നിർത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 18 കോടിയോളം രൂപ താത്കാലികമായി കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് ഉടൻ ഇഡി കടക്കും.




