19 May, 2026 04:23:46 PM


ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഭു​വ​ൻ ച​ന്ദ്ര ഖ​ണ്ഡൂ​രി അ​ന്ത​രി​ച്ചു



ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ റി​ട്ട.​മേ​ജ​ർ ജ​ന​റ​ൽ ഭു​വ​ൻ ച​ന്ദ്ര ഖ​ണ്ഡൂ​രി(91) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഡെ​റാ​ഡൂ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. മ​ക​ളും ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യ ഋ​തു ഖ​ണ്ഡൂ​രി ഭൂ​ഷ​ൺ ആ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ നി​ന്ന് മേ​ജ​ർ ജ​ന​റ​ൽ ആ​യി വി​ര​മി​ച്ച ശേ​ഷ​മാ​ണ് ഖ​ണ്ഡൂ​രി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

ജ​ന​റ​ൽ സാ​ഹി​ബ് എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ര​ണ്ട് ത​വ​ണ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി. 2007-ലാ​ണ് ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലെ​ത്തു​ന്ന​ത്. 2009-ലെ ​ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ അ​ഞ്ച് സീ​റ്റു​ക​ളി​ലും ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് രാ​ജി​വെ​ച്ചു. 2011-ൽ ​വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യി. അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യ് സ​ർ​ക്കാ​രി​ൽ റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299