04 April, 2026 10:39:16 AM


സോഷ്യൽ മീഡിയ റീൽസ് താരം ​'ഗുണ്ട ബിനു' അന്തരിച്ചു



ആലപ്പുഴ: സോഷ്യൽ മീഡിയയിൽ 'ഗുണ്ട ബിനു' എന്ന് സുപരിചിതനായ റീൽസ് താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി ശരത് ഉണ്ണിത്താൻ അമേരിക്കയിൽ വച്ചാണ് അന്തരിച്ചത്. കുഴഞ്ഞ് വീണാണ് അന്ത്യം. ശരത്തിൻ്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നടി സ്നേഹ ശ്രീകുമാറും വിയോഗ വാർത്ത ഫേസ്ബുക്കിൽ പങ്കുവച്ചു.

സ്നേഹ ശ്രീകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു.

മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദരാഞ്ജലികള്‍


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K